എം.ഡി.എം.എയുമായി പേരാവൂർ വേക്കളം സ്വദേശി അറസ്റ്റിൽ
ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റിൽവാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി പേരാവൂർ സ്വദേശിയെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. വേക്കളത്തെ മൂത്രാടൻ സതീശനാണ് (46) അറസ്റ്റിലായത്. ഇയാളിൽ നിന്നും 29.340 ഗ്രാം എം.ഡി.എം.എ കസ്റ്റഡിയിലെടുത്തു. കൂട്ടുപുഴ പാലത്തിലൂടെ സംശയകരമായ സഹചര്യത്തിൽ നടന്നുവന്ന പ്രതിയെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതിലാണ് മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി. എം.എ പൊലീസ് കണ്ടെടുത്തത് .രണ്ടു തവണ ഇയാൾ പാലത്തിലൂടെ വന്ന് തിരിച്ചുപോയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണം
