മഴക്കാലപൂർവ ശുചീകരണം നിലച്ചു; പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് ദുർഗന്ധം വമിച്ചിട്ടും അനക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്

Share our post

പേരാവൂർ: പഞ്ചായത്ത് തലത്തിൽ മഴക്കാല പൂർവ ശുചീകരണം നടന്നെങ്കിലും പൊതുമരാമത്തിന്റെ അലംഭാവം മൂലം പേരാവൂർ ടൗണിലെ ദുർഗന്ധം വമിക്കുന്ന ഓടകളുടെ ശുചീകരണം വൈകുന്നു. ടൗണിൽ ഇരിട്ടി റോഡ് മുതൽ നിടുംപൊയിൽ റോഡ് വരെ ഇരു വശത്തുമുള്ള ഓടകൾ ശുചീകരിച്ചിട്ട് വർഷങ്ങളായി.

പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ റോഡ് അണ്ടർ റണ്ണിംഗ് കരാർ പ്രകാരം ഇരിട്ടി പയഞ്ചേരി മുക്ക് മുതൽ നിടുംപൊയിൽ വരെയുള്ള ഓടകൾ സമയാസമയം ശുചീകരിക്കാൻ 2025 ആഗസ്റ്റ് 23ന് കരാർ നല്കിയിരുന്നു. 2026 ആഗസ്ത് 22-നാണ് കരാർ അവസാനിക്കുക. മാസങ്ങൾ ഇത്രയായിട്ടും പേരാവൂർ ടൗണിലെ ഓടകൾ ശുചീകരിക്കാൻ കരാറുകാരൻ തയ്യറായിട്ടില്ല. ഓടകൾ ശുചീകരിക്കാത്തതിനാൽ സന്ധ്യയാവുന്നതോടെ ടൗണിൽ കടുത്ത ദുർഗന്ധം ഉയരുന്നുണ്ട്.

വിവിധ പകർച്ചവ്യാധികൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഓടകൾ അടിയന്തരമായി ശുചീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!