ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Share our post

കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് (12-ാം പ്രതി) കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പിടിയിലായത്.

ബംഗളൂരു വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. ബിഗ് ബോസ് മുന്‍ താരം ബ്ലെസി ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സമൂഹമാധ്യമമായ ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തേക്ക് കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!