എംജിയെ അനുകരിച്ച് മമ്മൂട്ടി; ഇക്ക ഫണ്‍ മോഡിലെന്ന് ആരാധകര്‍; വിഡിയോ വൈറല്‍

Share our post

അപ്പോഴും അല്‍പം ഗൗരവഭാവം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ രസകരമായ നിമിഷങ്ങള്‍ വല്ലപ്പോഴുമാണ് ആരാധകര്‍ക്ക് വീണുകിട്ടുന്നത്. അതവര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വേദിയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്ന എംജി ശ്രീകുമാറിനെ അതേപടി അനുകരിക്കുന്ന മമ്മൂട്ടി. ഇത് കണ്ട് പൊട്ടിച്ചിരിക്കുന്ന കാണികളെയും വിഡിയോയില്‍ കാണാം.

ലണ്ടനില്‍ വച്ച് നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിലാണ് ഈ രസകരമായ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എം ജി ശ്രീകുമാറിനൊപ്പം വേദിയില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. നിമിഷങ്ങള്‍ക്കുളളില്‍ തന്നെ എംജിയെ വളരെ രസകരമായി അനുകരിക്കുകയാണ് മമ്മൂട്ടി. ‘വീണുടഞ്ഞ താഴികക്കുടം’ എന്ന എംജിയുടെ വരികള്‍ അതേപടി ഏറ്റുപിടിക്കുന്ന മമ്മൂട്ടിയുടെ ആക്ഷന് കാണികളുടെ നിറകയ്യടി. 

ഈ വിഡിയോ സൈബറിടത്ത് വൈറലായതിന് പിന്നാലെ ഇക്ക ഫണ്‍ മോഡിലാണെന്നാണ് ആരാധകരുടെ കമന്‍റ്. മമ്മൂക്കയുടെ ഇത്തരം തമാശകള്‍ ഏറെ ആസ്വദിക്കുന്നതും കൂടിയാണ് മലയാളി പ്രേക്ഷകര്‍. അതേസമയം ലണ്ടനില്‍ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും സൈബറിടത്ത് വൈറലാണ്. പ്രായം കൂടുന്തോറും മമ്മൂക്ക കൂടുതല്‍ സുന്ദരനും സ്റ്റൈലിഷും ആകുന്നുവെന്നാണ് സോഷ്യല്‍ലോകം ഒരേ സ്വരത്തില്‍ പറയുന്നത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!