‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിൻ്റെ പ്രവർത്തനമെന്ന് ജനം മനസ്സിലാക്കുകയാണ്’
തിരുവനന്തപുരം: വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാർ എന്ന് ജനം മനസ്സിലാക്കിയെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണിതെന്ന് പിണറായി വിജയൻ വിമർശിച്ചു. പത്ത് വര്‍ഷമായി ഇല്ലാതിരുന്ന പവര്‍ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുകയാണ്. ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് പിണറായി വിജയന് ആരോപിച്ചു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്കി സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരുമായി സര്‍ക്കാര്‍ അധഃപതിക്കുകയാണെന്നും പിണറായി ആരോപിച്ചു.
‘അനുദിനം സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വ്യക്തമായ മുന്‍തൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. യുഡിഎഫിലെ രണ്ട് എംഎല്‍എമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷന്, ചിറ്റൂര്‍ നഗരസഭയിലെ പരുത്തിക്കാവ് വാര്‍ഡ് എന്നിങ്ങനെ യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ച ഇടങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂര്‍, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎല്‍മാര്‍ ജയിച്ചിരുന്ന വാര്‍ഡുകളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു’. പിണറായി ചൂണ്ടിക്കാട്ടി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് എംഎല്‍എ 2273 വോട്ടിന് ജയിച്ച വാര്‍ഡില്‍ യുഡിഎഫിന്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് മൂന്നു സീറ്റുകളാണ് നഷ്ടമായത്. പാലക്കാട് ജില്ലയിലെ ഏഴു സീറ്റില്‍ അഞ്ചെണ്ണം വിജയിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 5,683ല്‍ നിന്ന് 3,019 ആയി കുറഞ്ഞു. ബിജെപിയുടെ 4,155 വോട്ടുകള്‍ കുറഞ്ഞത് അവര്‍ക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിര്‍ത്താന്‍ ആയത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് വിജയിക്കാനായി. ഇതില്‍ ഒരു സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളില്‍ രണ്ടു സീറ്റ് വീതം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്കിയ ചുട്ട മറുപടിയാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങളെന്ന് പിണറായി വിജയന് കുറിച്ചു. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ ഈ ജനവിശ്വാസം കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജം പകരുമെന്ന് പിണറായി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
