‘അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങള്‍’; ജോത്സ്യനെ ഫോണില്‍ വിളിച്ച് ഹരി പത്തനാപുരം

Share our post

സോഷ്യല്‍ മീഡിയയിലടക്കം വളരെ ആരാധകരുള്ള ജോത്സ്യനാണ് ഹരി പത്തനാപുരം. ജോതിഷ്യത്തില്‍ ഹരിയുടെ രീതി വ്യത്യസ്തമാണെന്നതാണ് ഇതിനു കാരണം. ജോതിഷത്തിലെ കള്ളത്തരങ്ങളെ എന്നും ഹരി വിമര്‍ശിക്കാറുണ്ട്. ഇത്തരത്തിലുള്ള ഹരിയുടെ പുതിയ വിഡിയോയയും സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 

‘പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങള്‍’ എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരു ജോത്സ്യന്‍ പോസ്റ്റ് ചെയ്ത വിഡിയോയെ പറ്റിയാണ് ഹരി സംസാരിക്കുന്നത്. ഈ വിഡിയോയ്ക്ക് പിന്നാലെ സംശയ രോഗമുള്ള ഭര്‍ത്താവു കാരണം കുടുംബ ജീവിതം വഴിമുട്ടിയെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നെ ബന്ധപ്പെട്ടു എന്നാണ് ഹരി പത്തനാപുരം പറയുന്നത്. വിഡിയോ ചെയ്ത ജോത്സ്യനെ ഹരി ഫോണില്‍ വിളിച്ച് സംസാരിക്കുന്നുമുണ്ട്. 

”കഴിഞ്ഞ ദിവസം ഒരു സ്ത്രീ മേസേജ് അയച്ചു. വിഡിയോയുടെ ലിങ്കാണ്. വിഡിയോ കാരണം കുടുംബം വഴിമുട്ടിയെന്നാണ് അവര്‍ പറഞ്ഞത്. വിഡിയോ കയറി നോക്കുമ്പോള്‍ ഒരു ജ്യോത്സ്യന്‍, മുഖമില്ല വോയ്സ് ഓവര്‍ കൊടുത്ത് സംസാരിക്കുകയാണ്. പരപുരുഷ ബന്ധമള്ള സ്ത്രീകഴുടെ നക്ഷത്രങ്ങള്‍ ഇതാമെന്ന് പറഞ്ഞാണ് വിഡിയോ ചെയ്തിരിക്കുന്നത്. വ്യഭിചാരികളായ സ്ത്രീകളുടെ നക്ഷത്രങ്ങള്‍ എന്ന് പറഞ്ഞ് കുറെ നക്ഷത്രങ്ങള്‍ പറയുകയാണ്. സ്ത്രീയുടെ ഭര്‍ത്താവ് നേരത്തെ സംശയ രോഗിയാണ്. ജോതിഷത്തിന്‍റെ പേരില്‍ ഒരു വിഡിയോ ചെയ്യുമ്പോള്‍ വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകും” എന്നിങ്ങനെയാണ് ഹരിയുടെ വാക്കുകള്‍

വിഡിയോ ചെയ്ത ആളെ ഹരി പത്തനാപുരം ഫോണില്‍ വിളിച്ച് സംസാരിച്ചതിന്‍റെ റെക്കോര്‍ഡിങും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.  വഴിവിട്ട ബന്ധത്തിന് പോകുന്ന നക്ഷത്രമെന്ന് പറഞ്ഞ് വിഡിയോ ചെയ്യുമ്പോള്‍ സംശയ രോഗികളുള്ള  കുടുംബ ജീവിതത്തില്‍  പ്രശ്നങ്ങളുണ്ടാകുമെന്നും ജീവിതം നശിപ്പിക്കുന്നത് പറയാതിരിക്കുന്നത് അല്ലെ നല്ലതെന്നും ഹരി ഫോണ്‍ വിളിച്ച് ചോദിക്കുന്നുണ്ട്. ജോതിഷമെന്ന പേരില്‍ പറയാത്ത കാര്യങ്ങള്‍ പറയുന്ന സാധാരണകാരുടെ പണം അടിച്ചുമാറ്റുന്നതിന് എതിരെ ഇനിയും സംസാരിക്കുമെന്നും ഹരി വിഡിയോയില്‍ വ്യക്തമാക്കി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!