കെഎസ്ആര്‍ടിസി സൗജന്യയാത്ര; ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിക്കും

Share our post

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര അനുവദിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായത് കൂടി പരിഗണിച്ചാണ് സ്റ്റിക്കല്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കില്ല. സൗജന്യയാത്ര പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും. എന്നാല്‍, തലസ്ഥാനനഗരത്തിലടക്കം സിറ്റി ഫാസ്റ്റ് ബസുകളാണ് അധികമെന്നിരിക്കെ, പദ്ധതിയുടെ ആനുകൂല്യം എത്രത്തോളം ലഭിക്കുമെന്നതില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം, കെഎസ്ആര്‍ടിസി സൗജന്യയാത്രയുടെ ഉദ്ഘാടനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനും ഭാഗമാകും. തിങ്കളാഴ്ച തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എട്ടരയോടെയാണ് ഉദ്ഘാടനയാത്ര തുടങ്ങുക. മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്യും. മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും വനിതാമന്ത്രിമാരായ ബിന്ദുകൃഷ്ണയും കെ.എ.തുളസിയും യാത്രയുടെ ഭാഗമാകും. തിരുവനന്തപുരം പെരുമാതുറ റൂട്ടിലായിരിക്കും ഉദ്ഘാടന യാത്രയെന്നാണ് വിവരം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!