സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​സ്ഥി പു​ഴ​യി​ൽ ഒ​ഴു​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​ഗ്ര​ഹം

Share our post

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മൃ​ത സം​സ്കാ​രം സം​ബ​ന്ധി​ച്ച് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ലിം​കു​മാ​ർ വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​സ്ഥി പു​ഴ​യി​ൽ ഒ​ഴു​ക്കേ​ണ്ട​തി​ല്ലെ​ന്നും വീ​ട്ടു​കാ​രോ​ട് ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്നു. പ​റ​വൂ​രി​ലെ ഇ​രു​നി​ല വീ​ടി​ന് ലാ​ഫിം​ഗ് വി​ല്ല എ​ന്നാ​ണ് സ​ലിം​കു​മാ​ർ പേ​രു​ന​ൽ​കി​യി​രു​ന്ന​ത്.

ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ​യാ​ണ് സ​ലിം കു​മാ​റി​നെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ​യും ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വെ​ന്‍റി​ലേ​റ്റ​ർ, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ഡ​യാ​ലി​സി​സ് അ​ട​ക്ക​മു​ള്ള ജീ​വ​ൻ ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘ​ത​മു​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണം.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് താ​രം ആ​രോ​ഗ്യ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടി​രു​ന്നു. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച​ത് മ​ദ്യ​പാ​നം കൊ​ണ്ട​ല്ലെ​ന്നും അ​ത് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച അ​സു​ഖ​മാ​ണെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ വ്യാ​ജ ചി​കി​ത്സ​ക​ൾ തേ​ടേ​ണ്ടി വ​ന്ന​തും അ​ത് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​തും താ​രം മു​മ്പ് പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!