കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Share our post

കൊട്ടിയൂർ: ബാവലിപ്പുഴയിൽ വ്യാഴാഴ്ച രാത്രിയോടെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്ന് അഗ്നിരക്ഷാ സേന ഇന്ന് രാവിലെ 10.30ഓടെ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ചെരുപ്പും കുടയും ടോർച്ചും പുഴക്കരയിൽ നിന്നും ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ അഗ്നിരക്ഷാ സേന പുഴയിൽതിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയായതിനാലും പുഴക്കിൽ ഒഴുക്ക് കൂടിയതിനാലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പേരാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ.ഇ.ജിനേഷ്,കൂത്തുപറമ്പ് നിലയം സ്റ്റേഷൻ ഓഫീസർ പി.ഷനിത്ത് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാനിലയം ഓഫീസർമാരായ വി.വി. ഫ്രാൻസിസ്, ജിതിൻ ശശീന്ദ്രൻ, സി.വിജിത്ത്, കെ.ഷിജു, വി.അതുൽ, കെ.വി.ഷിബിൻ, പ്രിയദർശൻ, ഹോംഗാർഡുമാരായ എ.ഡി.ജോസഫ്, എൻ.സജേഷ്, പുരുഷോത്തമൻ സിവിൽ ഡിഫൻസ് അംഗങ്ങളായ ശ്രീനിവാസൻ, ഷിബിൻ, തോമസ്, സത്യപാലൻ എന്നിവരാണ് തിരച്ചിൽ നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!