പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാൽ പന്നിഫാമുകൾക്കെതിരെ നടപടിയെന്ന് ശുചിത്വ മിഷൻ

Share our post

കണ്ണൂർ: ജില്ലയിലെ ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണ മാലിന്യം ശേഖരിക്കുന്ന പന്നിഫാമുകൾ യാതൊരു കാരണവശാലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പാടില്ലെന്ന് ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു.

ചില പന്നി ഫാമുകളിലേക്ക് വൻ തുക ടിപ്പിങ്ങ് ഫീസായി സ്വീകരിച്ച് ഭക്ഷണ മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്ക് ഉൾപ്പെടെ ശേഖരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജില്ലാ സ്ക്വാഡ് നടത്തിയ പരിശോധനകളിൽ അയൽ ജില്ലകളിലെ ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ പല ഫാമുകളിലും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മാലിന്യം കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടും.

അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം പന്നിഫാമിലേക്ക് കൈമാറുന്ന സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!