പരിസ്ഥിതി ദിനാചരണം നടത്തി

Share our post

പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണം അരിപ്പയിൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ശൈലജ അധ്യക്ഷയായി.എ.കെ.അഷറഫ്, പുതുക്കുടി ചന്ദ്രൻ, ഷംസു മുരിങ്ങോടി, അഞ്ജു മുരളി എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആർ.ജെ.ഡി പേരാവൂർ മണ്ഡലം കമ്മിറ്റി കുനിത്തല വയോജന വിശ്രമ മന്ദിരത്തിന് സമീപം എം.പി.വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈ നടൽ ജില്ലാ ജനറൽ സെക്രട്ടറി സി.വി.എം.വിജയൻ നിർവഹിച്ചു . മണ്ഡലം പ്രസിഡന്റ് എ.കെ.ഇബ്രാഹിം, എൻ.എൻ.ബാലകൃഷ്ണൻ, കൂട്ട ഭാസ്‌കരൻ, നന്ത്യത്ത് മധു, റോയി തെങ്ങുംപള്ളി, പി.വി.കെ.നമ്പ്യാർ, എം.കെ.മാധവി എന്നിവർ സംസാരിച്ചു.

വേക്കളം എ.യു.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം റിട്ട.പ്രഥമാധ്യാപകൻ പി.ജെ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ പേരാവൂർ ബാങ്ക് മാനേജർ സി.കെ.വിജിലേഷ് വിത്തുകൾ വിതരണം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളായ പി.നിഷ , നിഷ ശശീന്ദ്രൻ എന്നിവരെ ആദരിച്ചു. പ്രഥമാധ്യാപിക ടി.ബിന്ദു, വിജിഷ, പി.വി.കാന്തിമതി, ജി.അനുശ്രീ, കെ. ആശ്രിത് , എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

കർഷക സംഘം ഏരിയാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം മണത്തണ അയോത്തുംചാലിൽ ജില്ലാ കമ്മിറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഏരിയയിലെ മുഴുവൻ വില്ലേജിലും എല്ലാ യൂണിറ്റുകളിലും സമ്മേളന വിളംബര വൃക്ഷത്തൈകളും ഫലവൃക്ഷ തൈകളും നട്ടു. ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ, ഷൈലചന്ദ്രൻ , എം.ശൈലജ, നജ്മത്ത് ഉമ്മർ , കെ.കെ.രാജൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!