എറണാകുളം ആശുപത്രിക്ക് മുന്നില്‍ യുവാവ് പുഴുവരിച്ച നിലയില്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവാവ് പുഴുവരിച്ച നിലയില്‍. സംസാരശേഷിയില്ലാത്ത യുവാവിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മണിക്കൂറോളമാണ് യുവാവ് ആശുപത്രിക്ക് മുന്നില്‍ കിടന്നത്. വഴിയിലൂടെ പോയ ആളുകള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ആശുപത്രി ജീവനക്കാരനും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലിലും തലയിലും പുഴുവരിച്ച നിലയില്‍ ആയിരുന്നു. മഴയത്താണ് ആശുപത്രിക്ക് മുന്നില്‍ യുവാവ് കിടന്നിരുന്നത്.
