ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തിയേക്കും, പെട്രോളിൽ എഥനോൾ ചേർത്തതുപോലെ; നീക്കവുമായി കേന്ദ്രം

Share our post

ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിർദേശം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐസോബ്യൂട്ടനോൾ കലർത്തിയ ഡീസൽ നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കർ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഇത് നടപ്പാക്കിയേക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ട്രക്ക്-ട്രെയിലറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേറെയും നിർദേശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും ഉമാശങ്കർ അറിയിച്ചു. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സിഐഐ ഉച്ചകോടിയിൽ അദ്ദേഹം അറിയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!