പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; സ്വർണവും കാറും ഒരു സംഘം തട്ടിയെടുത്തെന്ന് ഡ്രൈവറുടെ മൊഴി

Share our post

കണ്ണൂര്‍: കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ സ്വർണവും കാറും ഒരു സംഘം തട്ടിയെടുത്തെന്ന് കാർ ഡ്രൈവറുടെ മൊഴി. തന്നെയും വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിനേയും പുറത്തേക്ക് വലിച്ചിറക്കി . സംഘത്തിലെ രണ്ടുപേർ വാഹനം ഓടിച്ചു പോയി . വാഹനം തട്ടിയെടുത്തത് ദേശീയപാതയിൽ പയ്യന്നൂരിന് സമീപത്ത് നിന്നാണന്നും ഡ്രൈവര്‍ പറയുന്നു.

പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലാണ് ദൂരൂഹസാഹചര്യത്തിൽ രക്തം പുരണ്ട കാർ കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉൾപ്പെടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലായിരുന്നു.പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കാർ കണ്ടത്.സ്വർണ വ്യാപാരിയായ അശോക് യശ്വന്ത് ആണ് കാറിന്റെ ഉടമയെന്ന് പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!