1726 ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി; 313.05 ട​ൺ മാ​ലി​ന്യം നീ​ക്കം ചെ​യ്തു

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന വേ​ള​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ തു​ട​ര​ണ​മെ​ന്ന് നി​ർ​ദേ​ശവും ന​ൽ​കി. ഇന്നലെ വി​ളി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​ത്.ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​ത്ത് അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടാ​ലു​ണ്ടാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ക​ള​ക്ട​ർ തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചി​രു​ന്നു.

വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്തു.അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന കാ​ര്യം മ​ന്ത്രി പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.ഇ​തു​വ​രെ ജി​ല്ല​യി​ൽ 1726 ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി. ഇ​തി​ൽ 1557 പൊ​തു​സ്ഥ​ല​ങ്ങ​ളാ​ണ്. 104 ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ വൃ​ത്തി​യാ​ക്കി. 313.05 ട​ൺ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. തോ​ടു​ക​ൾ, നീ​ർ​ചാ​ലു​ക​ൾ, ഓ​ട​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് 914.31 കി​ലോ​മീ​റ്റ​ർ വൃ​ത്തി​യാ​ക്കി. 2,50,273 കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. 507 കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി.

ഉ​ത്സ​വ​കാ​ല​മാ​യ​തി​നാ​ൽ കൊ​ട്ടി​യൂ​രി​ലേ​ക്ക് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രെ ടീ​മാ​യി ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ൽ നി​യോ​ഗി​ച്ചു​വ​രു​ന്നു. മൂ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് ഡോ​ക്ട​ർ​മാ​രെ കൊ​ട്ടി​യൂ​രി​ലേ​ക്ക് വി​ട്ടു​ന​ൽകാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ്, റൂ​റ​ൽ എ​സ്പി അ​നൂ​ജ് പ​ലി​വാ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!