ഉപതെരഞ്ഞെടുപ്പ്: ബാവോട് ഈസ്റ്റ് വാർഡ് എൽഡിഎഫ് തിരിച്ചു പിടിച്ചു; മട്ടന്നൂർ ഉരുവച്ചാൽ നിലനിർത്തി

Share our post

കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വിജയം. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ വാർഡിൽ സിപിഎമ്മിലെ എകെ സുരേഷ് കുമാർ വിജയിച്ചു. മുസ് ലിം ലീഗിലെ ലത്തീഫ് പഴശിയെ ആണ് 276 വോട്ടിന് സുരേഷ് തോൽപിച്ചത്.

പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡിൽ സിപിഎമ്മിലെ കെ വി രതീശൻ ആണ് വിജയിച്ചത്. കോൺഗ്രസിലെ എം. രഞ്ജിഷിനെ ആണ് 65 വോട്ടുകൾക്ക് രതീശൻ തോൽപിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിലെ സുരേഷ് ബാബു 17 വോട്ടിന് വിജയിച്ച വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!