മാങ്ങാട്ടുപറമ്പില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം
കണ്ണൂര്‍: നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍, കരാറടിസ്ഥാത്തില്‍ 78000- രൂപ മാസവേതനത്തില്‍ ഡിഇഐസി മാങ്ങാട്ടുപറമ്പില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ (പീഡിയാട്രീഷന്‍) നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ഡിപ്ലോമയും, ടി.സി.എം.സി -യില്‍ സ്ഥിര രജിസ്ട്രേഷനും ഉള്ള എം.ബി.ബി.എസ് ബിരുദം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11 രാവിലെ 10.30 ന് മുമ്പ് പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസില്‍ ഹാജരാകണം. പ്രായം 73 വയസ്സ് കവിയരുത്. ഫോണ്‍ 0497- 2709920.
