കൊണ്ടോട്ടിയിൽ മലഞ്ചരക്ക് കടയിൽ മോഷണം; മാലൂർ സ്വദേശി പിടിയിൽ

Share our post

കൊണ്ടോട്ടി: മലഞ്ചരക്ക് കടയിൽനിന്ന് പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കടയിൽനിന്ന് 18000 രൂപ മോഷ്ടിച്ച ശിവപുരം മാലൂർ സ്വദേശി ഹാരിസിനെയാണ് (47) പിടികൂടിയത്. ബസ്സ്റ്റാൻഡിനു സമീപമുള്ള ടി.എം.ട്രേഡേഴ്സിലാണ് കളവ് നടന്നത്.

മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാരിസ് കടയിൽ കയറി കാഷ് കൗണ്ടറിലെ മേശയിൽനിന്ന് പണം കവർന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാനരീതിയിൽ കളവ് നടത്തുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ. സംഗീത് പുനത്തിലിൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽനിന്നാണ് ഹാരിസിനെ പിടികൂടിയത്. ഇയാൾ കണ്ണൂരിലും കളവുകേസിൽ പ്രതിയാണ്.

ഹാരിസിനെ കടയിലെത്തിച്ച് തെളിവെടുത്തു. എസ്.ഐ. ആഷിഖ്, സി.പി.ഒ.മാരായ അമർനാഥ്, ഋഷികേശ്, ഫസൽ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!