‘ജി.എൻ.എ വൈദ്യുതി വാങ്ങുന്നില്ലെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏതുവകുപ്പിലും ഇടപെടാം’

Share our post

തിരുവനന്തപുരം: ജി.എൻ.എ. വഴി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വിഷയത്തിൽ പ്രതികരിച്ച മന്ത്രി, മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും പറഞ്ഞു.

വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ തന്നോട് വിശദീകരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിളിക്കുമ്പോൾ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ തെറ്റില്ലെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥരെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഫയൽ നീക്കിയത്. ഒക്ടോബറിലെ പ്രതിസന്ധി തരണംചെയ്യാൻ സാധിച്ചത് ഹിമാചലിൽനിന്നുള്ള വൈദ്യുതി ലഭിച്ചതുകൊണ്ടാണ്. അതേസമയം, കെ.എസ്.ഇ.ബി. നൽകിയ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെപ്പറ്റി തനിക്ക് അറിവില്ലെന്ന് മന്ത്രി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!