ലഹരിക്കെതിരെ ജനസേന പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം
പേരാവൂർ: ലഹരിക്കെതിരെ ജനസേന പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം റോബിൻസ് ഹാളിൽ എസ്.എച്ച്.ഒ കെ.എസ്.നിഥിൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ.എ.രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.അബ്ദുൽ റഷീദ്, ഷീബ ഗോപിനാഥ്, റാണി ടോമി, പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, ബേബി സോജ, കെ.കെ. സ്മിത, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി, അസി.എക്സൈസ് ഇൻസ്പെക്ടർ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
