ഹരിതകർമസേനാംഗങ്ങളെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു
പേരാവൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് ബ്ലോക്കിലെ ഏഴു പഞ്ചായത്തിലെയും ഹരിതകർമസേനാംഗങ്ങളെ ആദരിക്കുകയും ബ്ലോക്ക് തല പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ , ലിസമ്മ ജോസഫ് , ജെയ്ഷ ബിജു, മെമ്പർമാരായ ജോണി പാമ്പാടി, ജിജി ജോയ് , യശോദ വത്സരാജ്, കെ.ഷീബ, സി.പ്രസാദ്, കെ.ഷാജു, കെ.കെ.ഗോപാലൻ എന്നിവർ സംസാരിച്ചു. ഹരിതകർമ സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
