പേരാവൂർ പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി നാടിന് സമർപ്പിച്ചു
പേരാവൂർ: പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഡോ:വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ഷീബ ഗോപിനാഥ്, റാണി ടോമി, ജൂബിലി ചാക്കോ, കെ.കെ.സ്മിത, സെക്രട്ടറി ബാബു തോമസ്, അസി.സെക്രട്ടറി സിനി,പി.പി.വേണുഗോപാലൻ, കെ.സി.സനിൽകുമാർ, അഡ്വ.ഷഫീർ ചെക്യാട്ട്, സി.ജയചന്ദ്രബോസ്, പ്രജിത്ത് ചാലാറത്ത് എന്നിവർ സംസാരിച്ചു.
