ബത്തേരി–കോഴിക്കോട് ഇരട്ടത്തുരങ്ക തീവണ്ടിപ്പാത അപ്രായോഗികം

Share our post

കൽപ്പറ്റ: ഇ ശ്രീധരൻ മുന്നോട്ടുവച്ച ബത്തേരി–-കോഴിക്കോട് അതിവേഗ ഇരട്ടത്തുരങ്ക തീവണ്ടിപ്പാത പദ്ധതി പരിസ്ഥിതി വിരുദ്ധവും അപ്രായോഗികവുമാണെന്ന്‌ പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. റെഡ്സോൺ ആണെന്ന് മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ച താമരശേരി ചുരത്തിൽ തുരങ്കം ഉണ്ടാക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തും.

ശ്രീധരന്റെ അഭിപ്രായമല്ല, പരിസ്ഥിതി വിദഗ്ധനായ ഗാഡ്ഗിലിന്റെ റിപ്പോർട്ടാണ് സർക്കാർ അംഗീകരിക്കേണ്ടത്.ചുരത്തിൽ തുരങ്കമുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയുള്ളവർക്ക് ചുരം വീതി കൂട്ടാനുള്ള വിദ്യ അറിയില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്.

പി ജി മോഹൻദാസ് അധ്യക്ഷനായി. വർഗീസ് വട്ടേകാട്, കെ വി പ്രകാശ്, അഡ്വ. സുനിൽ ജോസഫ്, രാജു ജോസഫ്‌, പി എം ജോർജ്, കൃഷ്ണൻകുട്ടി, എ സി മാത്യൂസ്, ബഷീർ ആനന്ദ് ജോൺ, എം കെ ഷിബു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!