പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ദിനാചരണവും പേരാവൂർ മാരത്തോൺ രജിസ്ട്രേഷനും
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പി.എസ്.എഫ് ഡേ ആഘോഷവും പേരാവൂർ മാരത്തൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ഫാദർ മാത്യു തെക്കേമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ ആഷ ബിജു, റാണി ടോമി, രാജു ജോസഫ്, കെ.പി.അബ്ദുൾ റഷീദ് , പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചൻ, ഡെന്നി ജോസഫ്, എ.പി.സുജീഷ്, ഒ.മാത്യു,ഷിനോജ് നരിതൂക്കിൽ,സി.എൽസി ജെയിംസ് എന്നിവർ സംസാരിച്ചു.
