പി.പി. മുകുന്ദൻ ആദർശത്തിൽ അടിയുറച്ച് സംഘടനക്ക് വേണ്ടി ജീവിച്ചു; സി.കെ.പദ്മനാഭൻ

Share our post

പേരാവൂർ: വിശ്വസിക്കുന്ന ആദർശത്തിൽ അടിയുറച്ചു നിന്ന്സംഘടനക്ക്വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.പി.മുകുന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പദ്മനാഭൻ പറഞ്ഞു. ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്ന പി.പി. മുകുന്ദന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗഹാർദ്ദപരമായഇടപെടലുകളിലൂടെ എല്ലാ വിഭാഗങ്ങളെയും തന്റെ എതിരാളികളെപ്പോലുംഒന്നിച്ചു നിർത്താനും സംഘടനക്കുവേണ്ടി അണിചേർക്കാനും കഴിഞ്ഞ അദ്ദേഹം ഈശ്വരൻ നൽകിയ വരദാനമായിട്ടാണ് ഞാൻ കണക്കാക്കുന്നതെന്നും സി.കെ.പദ്മനാഭൻ പറഞ്ഞു.

ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ എം.ആർ.സുരേഷ്, അഡ്വ.ഷിജിലാൽ പറമ്പത്ത്, വി.പി.ഷാജി, സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശ്, കൂട്ട ജയപ്രകാശ്, കൂടത്തിൽ ശ്രീകുമാർ, എ.പി.പദ്മിനി, ബേബി സോജ എന്നിവർ സംസാരിച്ചു.

പി.പി. മുകുന്ദന്റെ മണത്തണയിലെവീട്ടുമുറ്റത്ത് പുഷ്പാർച്ചനയും നടത്തി. ഒ.രാഗേഷ്, ടി.എസ്.ഷിനോജ്, കെ.സജീവൻ, കെ.ബി.പ്രജിൽ, കെ.കുഞ്ഞിക്കണ്ണൻ, വിജയൻ വട്ടിപ്രം, മനോഹരൻ വയോറ, രാജൻ പുതുക്കുടി, അർജുൻ വാസുദേവ്,പ്രജുൽ രാജ്, സി.ബാബു, സഞ്ജീവ് കുമാർ, അരുൺ ഭരത്, സി.പ്രജിത്ത്എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!