‘പ്രിയദർശിനി’യിൽ യാത്ര ചെയ്യാം, ടെലിവിഷൻ കാഴ്ചകൾ കണ്ട്..; ബസിൽ ടെലിവിഷൻ സൗകര്യവും

Share our post

ചെറുപുഴ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ ഇനി ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകൾ മാത്രമല്ല, ലോകത്ത് നടക്കുന്ന വിവിധ സംഭവങ്ങളും വിനോദവും അറിഞ്ഞു കൊണ്ടുള്ള യാത്രാനുഭവം കൂടിയാകും. മലയോര മേഖലയിലെ ആദ്യ ടെലിവിഷൻ സൗകര്യം ചെറുപുഴ– താബോർ– ഉദയഗിരി– ആലക്കോട്– കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ നിലവിൽ വന്നതോടെ യാത്ര പുതിയ അനുഭവമായി മാറിയത്. ഡ്രൈവറുടെ ക്യാബിനിലാണു ടെലിവിഷൻ സ്ഥാപിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ വാർത്തകളും പൊതുജനോപകാരപ്രദമായ വിവരങ്ങളും വിവിധ പരസ്യങ്ങളും ടിവിയിൽ പ്രദർശിപ്പിക്കും.

ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്ക് സമയം കൂടുതൽ പ്രയോജനപ്രദവും ആസ്വാദ്യകരമാക്കുന്നതിനുമാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്. വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതിനെ തുടർന്നു കെഎസ്ആർടിസിയ്ക്ക് ഉണ്ടായ വരുമാനനഷ്‌ടം ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണു ബസുകളിൽ പരസ്യപ്രദർശനം തുടങ്ങിയിരിക്കുന്നത്. യാത്രക്കാർക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കുന്ന ഈ സംവിധാനം വരുംദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി ബസുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!