മ​ല​യോ​ര​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷം

Share our post

പേ​രാ​വൂ​ർ: മ​ല​യോ​ര​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. പ​ലി​യ​ട​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക​യാ​ണ്. പേ​രാ​വൂ​ർ-​നെ​ടും​പൊ​യി​ൽ റോ​ഡി​ൽ വാ​ര​പ്പീ​ടി​ക മു​ത​ൽ നെ​ടും​പൊ​യി​ൽ ടൗ​ൺ വ​രെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ ചാ​ക്കു​ക​ളി​ലാ​ക്കി ത​ള്ളി​യി​ട്ടു​ണ്ട്. ഇ​തു കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

മാ​ലി​ന്യം പ​രി​സ​ര ദു​ർ​ഗ​ന്ധ​ത്തി​നൊ​പ്പം തെ​രു​വു​നാ​യ ശ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഈ​ച്ച, കൊ​തു​ക് എ​ന്നി​വ​യും പെ​രു​കു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഭാ​ഗ​ത്ത്നി​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!