തലശ്ശേരിയിൽ 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Share our post

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂർ സ്വദേശി മുഹമ്മദ് റഫ്നാസ്, പുന്നോൽ സ്വദേശി മുസ്തഫിൻ വി.പി, ചമ്പാട് സ്വദേശി മുഹമ്മദ് ഷദാബ് റോഷൻ എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാൻ ഭാഗമായി തലശ്ശേരി പൊലീസും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്.

പൊലീസിനെ കണ്ടതോടെ അമിതവേഗത്തിൽ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ ഇവരിൽ നിന്ന് 4.19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അറസ്റ്റിലായ മുഹമ്മദ് റഫ്നാസ് നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ലഹരിമരുന്ന് എത്തിച്ച ശൃംഖലയെക്കുറിച്ചും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രികാല പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!