മഴവെള്ള സംഭരണ പദ്ധതി ഉദ്ഘാടനം ചെയ്തു
പേരാവൂർ : സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയന്റെ പ്രഥമ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നമ്പിയോട് – പാറപ്പുറം റോഡരികിലുള്ള പഞ്ചായത്ത് പൊതുകിണറിൽ നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സമ്പത്ത് കുമാർ മുഖ്യാതിഥിയായി. എൻ.കെ.മോഹൻദാസ്, മനോജ് കുമാർ, കെ. കെ. അംബുജാക്ഷൻ, ബേബി സോജ, സി. സുഭാഷ് l, ബാബു ജോസ്, പി. വി. അരവിന്ദൻ, പി. ശശി എന്നിവർ സംസാരിച്ചു.
