മുളങ്കാടുകൾ വീണ് തലശേരി-ബാവലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
പേരാവൂർ: തലശ്ശേരി- ബാവലി അന്ത:സംസ്ഥാന പാതയിൽ മുളങ്കാടുകൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കൊമ്മേരിക്കും നിടുംപൊയിലിനുമിടയിൽ കായപ്പത്താണ് റോഡരികിൽ ഉണങ്ങി നിൽക്കുന്ന മുളങ്കാടുകൾ റോഡിലേക്ക് കടപുഴകിയത്.പേരാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു ഏറെ നേരം പണിപ്പെട്ടാണ് മുളങ്കാടുകൾ മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
