മേരി ജോസഫിനെ വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു

Share our post

പേരാവൂർ: 88-ാം വയസിലും കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച നരിമറ്റത്തിൽ മേരി ജോസഫിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആദരിച്ചു. പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എം.ജോസഫ് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിംഗ് പ്രസിഡന്റ് റിജോ ജോസഫ് , സുധീർ ബാബു, കെ.യു.മാണി, എം.കെ.സുരേന്ദ്രൻ, മധുസൂദനൻ , മേരി ജോസഫ് എന്നിവർ സംസാരിച്ചു. ആശ്രയ പദ്ധതിയിൽ ജോസ് എം.ഡിക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപയും നവരാത്രി മണ്ഡപത്തിൽ മികച്ച കലാപ്രവർത്തനം കാഴ്ചവെച്ച വനിതകളെയും ആദരിച്ചു.

സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റിൽ രണ്ട് സ്വർണമെഡലുകളും ഒരു വെള്ളിമെഡലും നേടിയ മേരി ജോസഫിന് 15,000 രൂപയും പ്രശസ്തിപത്രവും ഷാളുമടങ്ങുന്ന പുരസ്‌കാരമാണ് സമ്മാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!