ഐടിഐ പ്രവേശനം

Share our post

പേരാവൂർ ഗവ. ഐ.ടി.ഐ-യിൽ 2026 വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താഴെ പറയുന്ന ഇൻഡക്സ് മാർക്കുള്ളവർ ജൂലൈ 20 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്ഥാപനത്തിൽ എത്തണം. ടി.സി കൊണ്ടുവരേണ്ടതില്ല. കൌൺസലിംഗിന് ഹാജരാകാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല.

പെൺകുട്ടികൾ-മുഴുവൻ, ആൺകുട്ടികൾ – ഈഴവ ( ഇൻഡക്സ് മാർക്ക് 250 വരെ), എൽസി (മുഴുവൻ), മുസ്ലിം (ഇൻഡക്സ് മാർക്ക് 200 വരെ), ഒ.ബി.എച്ച് (ഇൻഡക്സ് മാർക്ക് 230 വരെ), ഒസി (ഇൻഡക്സ് മാർക്ക് 230 വരെ), എസ്.സി (ഇന്‌ഡക്സ് മാർക്ക് 150 വരെ), എസ്.ടി (ഇൻഡക്സ് മാർക്ക് 180 വരെ), ഇ.ഡബ്ല്യൂ.എസ് (ഇൻഡക്സ് മാർക്ക് 200 വരെ).

കണ്ണൂർ ഗവ. ഐടി ഐയിൽ വിവിധ മെട്രിക്ക് ട്രേഡിലേക്കുള്ള അഡ്മിഷൻ കൗൺസിലിംഗ് ജൂലൈ 18 ന് നടക്കും. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് രജിസ്ട്രേഷൻ. ഇനി പറയുന്ന കാറ്റഗറിയിലുള്ള അപേക്ഷകർ കൃത്യസമയത്ത് തന്നെ ഐടി ഐയിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ആൺകുട്ടികൾ – 1. ഇൻഡക്സ് മാർക്ക് 250 വരെ ലഭിച്ച ഈഴവ, ജനറൽ, ഒ.ബി.എച്ച്, 2. ഇൻഡക്സ് മാർക്ക് 245 വരെ ലഭിച്ച മുസ്ലിം, 3. ഇൻഡ്ക്സ് മാർക്ക് 225 വരെ ലഭിച്ച ഒ.ബി.എക്സ്, 4. ഇൻഡ്‌ക്സ് മാർക്ക് 220 വരെ ലഭിച്ച എസ്.സി, 5. ഇൻഡ്ക്സ് മാർക്ക് 235 വരെ ലഭിച്ച എസ്.ടി, 6. ഇൻഡ്ക്സ് മാർക്ക് 230 വരെ ലഭിച്ച ഇ.ഡബ്ല്യൂ.എസ്, 7. ജെ.സി, എൽ.സി വിഭാഗത്തിൽപ്പെടുന്ന അപേക്ഷിച്ച മുഴുവൻ പേരും.

പെൺകുട്ടികൾ – 1. ഇൻഡക്സ് മാർക്ക് 200 വരെ ലഭിച്ച ഈഴവ, ജനറൽ, ഒ.ബി.എച്ച്, മുസ്ലിം, 2. ഇൻഡക്സ് മാർക്ക് 180 വരെ ലഭിച്ച എസ്.സി, എസ്.ടി, 3. ജെ.സി, എൽ.സി, ഒബിഎക്സ്, ഇഡബ്ല്യുഎസ്, വിഭാഗത്തിൽപ്പെടുന്ന അപേക്ഷിച്ച മുഴുവൻ പേരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!