കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് വനിതാ വിങ്ങിന് പുതിയ ഭാരവാഹികളായി
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷീജ ജയരാജൻ അധ്യക്ഷയായി. ആനന്ദി ശ്യാം, സീന ബാബു, എ.വി.ചിതലേഖ, എസ്,ബഷീർ, സുനിത്ത് ഫിലിപ്പ്, ദീപ രാജൻ, വി.കെ.വിനേശൻ, തങ്കശ്യാം, നീന രവി, മധു നന്ത്യത്ത്, ലതീഷ് പാല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത ആനന്ദ് (പ്രസി.), ലൈല രാജൻ (സെക്ര.), അമൃത ലതീഷ് (ഖജാ.).
