സം​സ്ഥാ​ന​ത്ത് 10 പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

Share our post

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് 10 പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​ന​യാ​ന്ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റ​ത്ത് അ​ഞ്ച് പേ​ർ​ക്കും കോ​ഴി​ക്കോ​ട് നാ​ല് പേ​ർ​ക്കും വ​യ​നാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഈ ​മാ​സം 190 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യും ആ​റ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 266 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ജൂ​ൺ മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ കോ​ഴി​ക്കോ​ട് (65), വ​യ​നാ​ട് (26), തൃ​ശൂ​ർ (13) ആ​ല​പ്പു​ഴ (5) എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ലാ​ണ് ഔ​ട്ബ്രേ​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

മ​ല​പ്പു​റം (30), തി​രു​വ​ന​ന്ത​പു​രം (18), ക​ണ്ണൂ​ർ (11), കൊ​ല്ലം (12), ഇ​ടു​ക്കി (മൂ​ന്ന്), എ​റ​ണാ​കു​ളം (നാ​ല്), പാ​ല​ക്കാ​ട് (മൂ​ന്ന്)​എ​ന്നി​വി​ടി​ങ്ങ​ളി​ലും ജൂ​ൺ മാ​സം ഷി​ഗെ​ല്ല രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!