ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

Share our post

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ (38) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ കാല്‍ മുട്ടിന് താഴെ മുറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

ബുധനാഴ്ച ഉച്ച 12.30ഓടെ തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് കോഴിക്കോട് സ്‌റ്റേഷനില്‍ എത്താറായ സമയത്തായിരുന്നു അപകടം. റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാല്‍പാദം വേര്‍പ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്ന് കിട്ടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!