വിവിധ പേരുകളിലെ സത്യപ്രതിജ്ഞ; 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

Share our post

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടെ അടക്കം പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗൺസിലർമാരോട് നാല് ആഴ്ചയ്ക്കകം സത്യപ്രതിജ്ഞ വീണ്ടും ചെയ്യാനാണ് ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന് കാട്ടിയാണ് ദീപക് കോടതിയെ സമീപിച്ചത്. കോർപറേഷനിലെ സത്യപ്രതിജ്ഞ വേളയിൽ 20 ബിജെപി കൗൺസിലർമാർ വിവിധ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!