മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 20 വയസുകാരനെതിരെ പോക്സോ കേസ്

Share our post

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതി. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

നിലവിൽ പ്രതി ഒളിവിൽ ആണെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!