‘കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെ’: മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡ്
കോഴിക്കോട് ∙ മന്ത്രി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ ഫ്ലെക്സ് ബോർഡ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്. ഇന്നലെ രാവിലെയാണ് ഡിസിസി ഓഫിസിനു മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
