പിഎം ശ്രീ പദ്ധതി; സ്‌കൂള്‍ ഘടനയിലെ മാറ്റം ആശങ്കപ്പെടുത്തുന്നത്; ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ സര്‍ക്കാര്‍

Share our post

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ഘടനയില്‍ വരുത്തേണ്ട മാറ്റമാണ് നിലവില്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെയുള്ള ഘടന മാറ്റേണ്ടി വരും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അത് ഫൗണ്ടേഷന്‍, പ്രിപ്പറേറ്ററി, മിഡില്‍ സ്റ്റേജ്, സെക്കന്‍ഡറി എന്ന് മാറും. ഇക്കാര്യത്തില്‍ വ്യക്തതയും ഇളവും തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം. സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും ഇളവ് തേടി മന്ത്രിസഭ ഉപസമിതി കേന്ദ്രത്തിന് കത്തയക്കും.

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ചാണ് സര്‍ക്കാരിന്റെ ഉപസമിതി പഠനം നടത്തുന്നതെന്നും പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് എംഎല്‍എ കൂടിയായ പി കെ നവാസ്  പറഞ്ഞു.

‘പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. ഞങ്ങളൊക്കെ സര്‍ക്കാരിന്റെ ഭാഗമാണ്. പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ നാലംഗസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി പിന്‍വലിക്കുന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടത്തി സമിതി റിപ്പോര്‍ട്ട് കൈമാറുമെന്നും പിന്മാറാനുള്ള സാഹചര്യം സര്‍ക്കാര്‍ കൃത്യമായി ഉപയോഗപ്പെടുത്തും എന്നാണ് കരുതുന്നത്. പദ്ധതി എങ്ങനെ നടപ്പിലാക്കാതിരിക്കാം എന്നതിനെക്കുറിച്ച് തന്നെയാണ് ആദ്യത്തെ പഠനം. പിന്മാറണം എന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നത് അംഗീകരിക്കാന്‍ കഴിയില്ല. പിന്മാറാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തും എന്നുതന്നെയാണ് വിശ്വാസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!