സ്റ്റയിൻ മോണ്ട് സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും
കോളയാട്: അറയങ്ങാട് സ്റ്റയിൻ മോണ്ട് സീനിയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും പ്രീ കെ.ജി ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു. പ്രവേശനോത്സവം ഫാ. ബിനീഷ് ഇലഞ്ഞിക്കലും പ്രീ കെ.ജി ബ്ലോക്ക് ഹിപ്പോലിറ്റസ് ഒ.സി.ഡിയും ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേരി പ്രിൻസി അധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽമാരായ തെൽമ പനക്കൽ, ജീന മരിയ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
