അസം പ്ഷൻ പള്ളിയിലെ മോഷണം; മോഷ്ടാവ് പോലീസ് വലയിൽ

Share our post

കോളയാട്:ആലച്ചേരി അസം പ്ഷൻ ക്‌നാനായദേവാലയത്തിൽ പട്ടാപ്പകൽ മോഷണം. നേർച്ചപ്പെട്ടിയിലെ പണം കവർന്ന ശേഷം വൈദികന്റെ ബൈക്കും കവർന്നാണ് മോഷ്ടാവ് സ്ഥലം വിട്ടത്. ദേവാലയത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് നിന്ന് മോഷ്ടാവ് സന്ധ്യയോടെ വലയിലായതായാണ് വിവരം.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദേവാലയത്തിൽ മോഷണം നടന്നത്. രാവിലത്തെ കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഇല്ലാത്ത സമയത്തെത്തിയ മോഷ്ടാവ് നേർച്ചപ്പെട്ടിയിലെ പണവും പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന വൈദികന്റെ ബൈക്കും കവരുകയായിരുന്നു.

മറ്റൊരു പള്ളിയുടെ ചുമതലയുള്ളവികാരി ഫാദർ സിൽജോ ആവണിക്കുന്നേൽ രാത്രിയോടെ പള്ളിയിൽതിരിച്ചെത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം വ്യക്തമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!