സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

Share our post

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സഹോദരി ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. പാർട്ടി ഭാരവാഹികളായ നിരവധിപേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങൾ സാധാരണ രീതിയാണെങ്കിലും, അതിനൊപ്പം സ്വന്തം ബന്ധുക്കൾക്ക് കൂടി പദവികൾ നൽകുന്നത് വലിയ വൈരുദ്ധ്യമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളിൽ യുഡിഎഫ് സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!