പേരിന് റോഡുണ്ട്; ഫലമൊട്ടില്ലതാനും

Share our post

കണ്ണൂർ : ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച റോഡ് നാട്ടുകാർക്ക് സൗകര്യപ്രദമായെങ്കിലും പൂർണമായും ഫലപ്രാപ്തിയിലെത്തിയില്ല. താവക്കര ബസ് സ്റ്റാൻഡിനേയും താവക്കര മുത്തപ്പൻ ശ്രീദുർഗാ-പരമേശ്വരി ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ‘ആച്ചോത്ത് ജീബു റോഡ്’ എന്ന് പേരിട്ട വഴിയുടെ ഇരുവശത്തും പടവുകൾ സ്ഥാപിച്ചതിനാൽ കാൽനടയാത്ര മാത്രമേ സാധ്യമാകൂ. പടവുകൾ ഒഴിവാക്കിയാൽ ഇരുചക്ര-ചെറുവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകും. റോഡിന്റെ ഒരുവശം കന്റോൺമെന്റ് അധീനതയിലുള്ള സ്ഥലമാണ്. മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രിയാത്ര ദുഷ്കരമാണ്.

കന്റോൺമെന്റിന്റെ അധീനതയിലുള്ള സ്ഥലത്ത് പ്രവേശിക്കാതെ യാത്രചെയ്യാവുന്ന വഴിയാണിത്. കന്റോൺമെന്റിന്റെ കീഴിലുള്ള സ്ഥലത്ത് മഴക്കാലത്ത് യാത്രചെയ്യുന്നത് പ്രയാസകരമാണ്. റോഡ് നിർമിച്ചതിലൂടെ ഇൗ പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്. സമീപത്തെ കെട്ടിടമുടമകൾ ഇൗ സ്ഥലം കൈയേറിയെന്നാരോപിച്ച് നേരത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നിരുന്നു. നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയുംചെയ്തു. തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ. ഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ചാണ് റോഡ് നിർമിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!