Connect with us

MALOOR

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

Published

on

Share our post

ഉ​രു​വ​ച്ചാ​ൽ: ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ ഉ​രു​വ​ച്ചാ​ൽ-​മ​ണ​ക്കാ​യി റോ​ഡ്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത് കെ.​എ​സ്.​ടി.​പി​യാ​ണ്.

റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​ട​ക​ൾ സ്ലാ​ബ് നി​ര​ത്തി കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും വി​ധം സു​ന്ദ​ര​മാ​ക്കു​മെ​ന്ന വാ​ക്ക് ന​ട​പ്പാ​യി​ല്ല. അ​ശാ​സ്ത്രീ​യ നി​ർ​മി​തി കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ൽ​ന​ട ദുസ്സ​ഹ​മാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ഇ​തി​ന​കം പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മൂ​ന്നാം പീ​ടി​ക​യി​ലെ വ്യാ​പാ​രി മൊ​യ്തീ​ൻ കു​ട്ടി അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​ത് റോ​ഡി​ന്റെ മോ​ശാ​വ​സ്ഥ മൂ​ല​മാ​ണ്. തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള നി​ല​വി​ലെ സൗ​ക​ര്യം പോ​ലു​മി​ല്ലാ​താ​വും. ഇ​രു​ഭാ​ഗ​ത്തും തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ റോ​ഡ​രി​കി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് അ​രി​ക് ന​ൽ​കു​ന്ന​തി​നി​ടെ കാ​ർ തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റി​ലി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വാ​ഹ​നം ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ക​രാ​റു​കാ​രു​ടെ സ​മീ​പ​നം തി​രു​ത്തി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി പ്പോ​കാ​നു​ള്ള രീ​തി​യി​ല​ല്ല പ​ല​യി​ട​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​മെ​ന്ന പ​രാ​തി​യു​മു​ണ്ട്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് റോ​ഡ്. ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും മെ​ല്ലെ​പ്പോ​ക്കും കാ​ൽ​ന​ട​പോ​ലും ദുസ്സ​ഹ​മാ​യ ദു​ര​വ​സ്ഥ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


Share our post

MALOOR

മാലൂർ തൃക്കടാരിപൊയിൽ ഭാഗങ്ങളിൽ കുട്ടികളടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു

Published

on

Share our post

മാലൂർ :തൃക്കടാരിപൊയിൽ, അരിങ്ങോട്ടുവയൽ ഭാഗങ്ങളിൽ വെച്ച് കുട്ടികളടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോയി വരുന്ന വഴിയാണ് കുട്ടിക്കു കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

MALOOR

മാലൂർ കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Published

on

Share our post

മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ക്ലോറിനേഷനും നോട്ടീസ് വിതരണവും നടത്തി നൂറിലധികം വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.

വ്യക്തിഗത ശുചിത്വം പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മലവിസർജനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക, പൂർണ്ണമായി വിശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.കിരൺ അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം പടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.പനി, ക്ഷീണം വിശപ്പില്ലായ്മ, ഛർദ്ദി , ദഹനക്കേട്, ഓക്കാനം, കണ്ണിൽ മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. കിരൺ ഇരിട്ടി ഹെല്ത്ത് സൂപ്പർവൈസർ അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, മെമ്പർ ബീന,ജെ.എച്ച്.ഐ സുബിൻ,ജെ.പി.എച്ച്.എൻ അംബിക, പ്രിയ എന്നിവരും സമീപപ്രദേശങ്ങളിലെ ഹെല്ത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും പങ്കെടുത്തു.


Share our post
Continue Reading

MALOOR

മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണവും

Published

on

Share our post

മാലൂർ : മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി. മാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. മാലൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ കെ.ജി. കിരൺ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ബി.സുബിൻ, ഡോ. ജെസ്സിന, പി.എച്ച്.എൻ സുമ എന്നിവർ സംസാരിച്ചു.

 


Share our post
Continue Reading

health17 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Kannur17 hours ago

യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

Kerala18 hours ago

കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി

MATTANNOOR18 hours ago

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Kerala18 hours ago

ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

Kerala18 hours ago

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Kerala19 hours ago

കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Kerala19 hours ago

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍

Kerala19 hours ago

അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടക്കും

Breaking News19 hours ago

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!