Connect with us

PERAVOOR

പേരാവൂരിൽ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

Published

on

Share our post

പേരാവൂർ : സ്റ്റേഷൻ പരിധിയിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയോടെ. വായന്നൂർ എൽ.പി സ്‌കൂളിലെ 156-ആം നമ്പർ ബൂത്തിൽ രാത്രി ഒൻപതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇവിടെ വൈകിട്ട് ആറിന് ശേഷം ക്യൂ നിന്ന 288 പേർക്ക് ടോക്കൺ നല്കിയിരുന്നു.

നമ്പിയോട് വായനശാലയിലെ 126-ആം നമ്പർ ബൂത്തിൽ ആറ് മണിക്ക് 250 പേർക്കാണ് ടോക്കൺ നല്കിയത്. ഇവിടെ രാത്രി 8.10 ഓടെ വോട്ടെടുപ്പ് പൂർത്തിയായി. മുരിങ്ങോടി കൈരളി വായനശാലയിലെ 125-ആം നമ്പർബൂത്തിൽ ആറിന് ശേഷം 64 പേർക്ക് ടോക്കൺ നല്കുകയും ഏഴു മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.

പേരാവൂർ സ്റ്റേഷൻ പരിധിയിൽ നിരവധി പ്രശ്‌ന ബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള ബൂത്തുകളും ഉണ്ടായിരുന്നെങ്കിലും യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് പേരാവൂർ മേഖലയിൽ ഏർപ്പെടുത്തിയിരുന്നത്.


Share our post

PERAVOOR

എസ്.എസ്.എൽ.സി; പേരാവൂർ മേഖലയിലും 100 ശതമാനം വിജയം

Published

on

Share our post

പേരാവൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ പേരാവൂർ, മണത്തണ, കോളയാട് ഹൈസ്‌കൂളുകൾക്ക് 100 ശതമാനം വിജയം. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസിൽ പരീക്ഷയെഴുതിയ 321 വിദ്യാർഥികളിൽ 61 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കോളയാട് സെയ്ന്റ് കൊർണേലിയൂസ് എച്ച്.എസിൽ 202 പേരിൽ 60 കുട്ടികളും മണത്തണ ജി.എച്ച്.എസിൽ 82 പേരിൽ 17 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.


Share our post
Continue Reading

PERAVOOR

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ

Published

on

Share our post

പേരാവൂർ: ഡോക്ടർമാരില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം അവതാളത്തിലായി. ദിവസവും എണ്ണൂറോളം രോഗികൾ ചികിത്സ തേടുന്ന ഒ.പി.യിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലടക്കം മണിക്കൂറുകൾ ക്യൂ നില്‌ക്കേണ്ട ഗതികേടിലാണ് രോഗികൾ.

ഒ.പി.ക്കും അത്യാഹിത വിഭാഗത്തിനും പുറമെ ജീവിതശൈലീരോഗ ക്ലിനിക്ക്, ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ്, പനി ക്ലിനിക്ക് എന്നിവയ്ക്കും ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. എൻ-14 ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ട ആസ്പത്രിയിൽ ആറു പേരുടെ ഒഴിവുകളുണ്ട്. സൂപ്രണ്ടില്ലാതായിട്ട് ഒരു വർഷത്തോളമായി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നാലു പേർ വേണ്ടിടത്ത് രണ്ടു പേരാണുള്ളത്. ഒരാൾ അഞ്ച് മാസമായി ലീവിലാണ്. രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാൾ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നതിനാൽ ഒ.പി.യിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമല്ല. ജൂനിയർ കൺസൾട്ടന്റ് മെഡിസിൻ വിഭാഗത്തിൽ രണ്ട് പേർ വേണ്ടിടത്ത് മാസങ്ങളായി ഒരാൾ മാത്രമാണുള്ളത്. ദന്തൽ വിഭാഗത്തിൽ അസി.സർജൻ തസ്തികയും ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുകയാണ്.

ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. മലയോരത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ ആതുരാലയത്തിൽ മാസങ്ങളായി ഡോക്ടർമാരുടെ കുറവുണ്ടായിട്ടും ബദൽ സംവിധാനം ഒരുക്കാത്ത ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഡോക്ടർമാർ കുറഞ്ഞതോടെ ഒ.പി.യിലെത്തുന്ന രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുന്ന സാഹചര്യവുമുണ്ട്. ജോലി ക്രമീകരണ വ്യവസ്ഥയിലോ എൻ.എച്ച്.എം മുഖാന്തിരമോ എത്രയുമുടനെ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്ത പക്ഷം ആറളം പുനരധിവാസ മേഖലയിലെ അടക്കം മലയോരത്തെ നിർധന രോഗികൾ എറെ ദുരിതത്തിലാവും. മലയോരത്ത് പകർച്ച വ്യാധികൾ വ്യാപകമായിട്ടും പ്രതിസന്ധിയിലായ താലൂക്കാസ്പത്രിയുടെ പ്രവർത്തനം പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


Share our post
Continue Reading

PERAVOOR

പേരാവൂർ ടൗണിൽ മലിനജലം ഒഴുക്കിയതിന് മത്സ്യവണ്ടിക്കാരന് അയ്യായിരം രൂപ പിഴ

Published

on

Share our post

പേരാവൂർ: ടൗണിൽ മിൽമ ബൂത്തിന് സമീപം പൊതുസ്ഥലത്ത് മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഒഴുക്കിയതിന് മത്സ്യ വണ്ടിക്കാരന് പേരാവൂർ പഞ്ചായത്ത് അയ്യായിരം രൂപ പിഴ ചുമത്തി.ഇരിട്ടി പുന്നാട് ആയിഷ മൻസിലിൽ വി.അസീസിനാണ് പഞ്ചായത്ത് പിഴയിട്ടത്.കഴിഞ്ഞയാഴ്ച ടൗണിൽ മത്സ്യ വില്പന നടത്തിയപ്പോഴാണ് ഇയാൾ പൊതു സ്ഥലത്ത് മത്സ്യാവശിഷ്ടങ്ങളും ദുർഗന്ധം വമിക്കുന്ന മലിന ജലവും ഒഴുക്കിയത്.


Share our post
Continue Reading

Kannur25 mins ago

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Kerala56 mins ago

സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

Kannur1 hour ago

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

KOLAYAD1 hour ago

കോളയാട് പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

PERAVOOR1 hour ago

എസ്.എസ്.എൽ.സി; പേരാവൂർ മേഖലയിലും 100 ശതമാനം വിജയം

MATTANNOOR2 hours ago

മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

Kerala2 hours ago

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

THALASSERRY2 hours ago

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Kerala4 hours ago

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala6 hours ago

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!