Connect with us

Breaking News

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ വീണ്ടും പരാതി; സംഭവം പേരാവൂരിൽ

Published

on

Share our post

പേരാവൂർ : സി.പി.എമ്മിനെതിരെ പരാതിയുമായി പേരാവൂരിൽ യു.ഡി.എഫ്. 106- കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി.123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് പ്രസ്തുത ബൂത്തിലെ സി. പി. എം. പ്രവർത്തകയായ എം. ഷൈമ ചെയ്തുവെന്നാണ് പരാതി.സിപിഎം പേരാവൂർ ബംഗളക്കുന്ന് ബ്രാഞ്ചംഗമാണ് ഷൈമയെന്നും പരാതിക്കാരിയായ എറക്കോടൻ മിനി ചീഫ് ഇലക്ഷൻ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.നിർബന്ധിച്ച് വോട്ടറെ സമ്മർദത്തിലാക്കിയെന്ന വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.


Share our post

Breaking News

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

Published

on

Share our post

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു

71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്

വൈകിട്ട് നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷാഫലം അറിയാന്‍


Share our post
Continue Reading

Breaking News

കൂട്ടുപുഴ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം അറബിക്കുളം സ്വദേശിനിയുടേത്

Published

on

Share our post

ഇരിട്ടി : കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയുടേത്.അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്.വയത്തൂർ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : ദർശന, ദർശൻ. സംസ്കാരം പിന്നീട്.


Share our post
Continue Reading

Breaking News

കനത്തമഴ: ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു

Published

on

Share our post

ഹൈദരാബാദ്: ഹൈദരാബാദില്‍ ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഉണ്ടായത്. മഴത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.


Share our post
Continue Reading

Kannur2 hours ago

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Kerala3 hours ago

സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

Kannur3 hours ago

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

KOLAYAD3 hours ago

കോളയാട് പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

PERAVOOR4 hours ago

എസ്.എസ്.എൽ.സി; പേരാവൂർ മേഖലയിലും 100 ശതമാനം വിജയം

MATTANNOOR4 hours ago

മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

Kerala4 hours ago

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

THALASSERRY4 hours ago

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Kerala6 hours ago

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala8 hours ago

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!