Connect with us

India

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

Published

on

Share our post

ന്യൂഡൽഹി: 2025-’26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സി.ബി.എസ്.ഇ.ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇ.യും സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തും.

ബിരുദപ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സി.ബി.എസ്.ഇ. ഇതിനോടകം ആരംഭിച്ചതായാണ് വിവരം. അതേസമയം, അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചതായും സി.ബി.എസ്.ഇ. വ്യക്തമാക്കി.


Share our post

India

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

Published

on

Share our post

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ​ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ​ഗെൽഡർ.

കഴിഞ്ഞദിവസം പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ​ഗെൽഡറിന്റെ മരണം സംഭവിച്ചത്. തൻ്റെ പ്രിയപ്പെട്ട ഭർത്താവും ജീവിത പങ്കാളിയുമായ അയാൻ ഗെൽഡറിൻ്റെ വേർപാട് അറിയിക്കാൻ താൻ ഈ പോസ്റ്റ് ഇടുന്നത് വലിയ സങ്കടത്തോടെയും ദശലക്ഷക്കണക്കിന് കഷണങ്ങളായി തകർന്ന ഹൃദയത്തോടെയുമാണെന്ന് ബെൻ ഡാനിയൽസ് കുറിച്ചു.

കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയൽസ് കുറിച്ചു. കഴിഞ്ഞ 30 വർഷമായി ഇരുവരും ജീവിത പങ്കാളികളാണ്.ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ​ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. നിരവധി പേരാണ് ​ഗെൽഡറിന് ആദരാഞ്ജലികളർപ്പിച്ച് എത്തിയത്.


Share our post
Continue Reading

India

ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​കൻ കിം ​കി നാം ​അ​ന്ത​രി​ച്ചു

Published

on

Share our post

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം.

നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ പി​താ​വ് കിം ​ജോം​ഗ്-​ഇ​ലി​നൊ​പ്പ​മാ​യി​രു​ന്നു കിം ​കി നാം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 1970ക​ളി​ല്‍ സം​സ്ഥാ​ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ല്‍ കിം ​കി നാ​മെ​ത്തി. ​ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള മു​ദ്യാ​വാ​ക്യ​ങ്ങ​ളു​ടെ സൃ​ഷ്ടാ​വും കിം ​കി നാ​മാ​യി​രു​ന്നു.

2010 ​അ​വ​സാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്. എ​ന്നാ​ല്‍ കിം ​ജോം​ഗ് ഉ​ന്നി​നൊ​പ്പം പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ കിം ​കി നാം ​പ​ങ്കെ​ടു​ത്തി​രു​ന്നു. കിം ​ജോം​ഗ്-​ഇ​ലിന്‍റെ ശ​വ​കു​ടീ​ര​ത്തെ അ​നു​ഗ​മി​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്നി​നൊ​പ്പം ചേ​ര്‍​ന്ന ഏ​ഴ് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ര്‍​ശി​ച്ച ചു​രു​ക്കം ചി​ല ഉ​ത്ത​ര​കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളു​മാ​യി​രു​ന്നു കിം. ദ​ക്ഷി​ണ കൊ​റി​യ​ൻ മാധ്യമങ്ങൾ അ​ദ്ദേ​ഹ​ത്തെ നാ​സി ജ​ര്‍​മ​നി​യു​ടെ പ്ര​ച​ര​ണ ത​ല​വ​ന്‍ ജോ​സ​ഫ് ഗീ​ബ​ല്‍​സി​നോ​ട് ഉ​പ​മി​ച്ചി​രു​ന്നു.

കിം ​കി നാ​മി​ന്‍റെ മ​ര​ണ​ത്തി​ല്‍ കിം ​ജോം​ഗ് ഉ​ന്‍ അ​നു​ശോ​ചി​ച്ചു. വി​ശ്വ​സ്ത​നാ​യി​രു​ന്നു കിം ​കി നാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Share our post
Continue Reading

India

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

Published

on

Share our post

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.


Share our post
Continue Reading

Kerala2 hours ago

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala3 hours ago

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Kannur4 hours ago

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

Kerala4 hours ago

കാട്ടാക്കടയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

KOOTHUPARAMBA5 hours ago

പാനൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Kerala5 hours ago

എസ്.എസ്.എൽ.സി: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

Kannur6 hours ago

വെസ്റ്റ് നൈല്‍ പനി: കണ്ണൂരിലും ജാഗ്രത

Kerala6 hours ago

വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Kerala8 hours ago

വനിതാ സബ് കലക്ടറെ ഫോൺ ചെയ്ത് ശല്യപ്പെടുത്തി, വാട്സാപ്പ് സന്ദേശം അയച്ചു; ക്ലർക്കിന് സസ്പെൻഷൻ

Kerala8 hours ago

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!