Connect with us

Kerala

വാഹനം പൊളിക്കാന്‍ കൊടുക്കാനുമുണ്ട് ചില നിയമങ്ങള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ പുലിവാലാകും

Published

on

Share our post

പഴയ, ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതുകണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാമെന്ന ചിന്തയുണ്ടോ? ആക്രിക്കാര്‍ക്ക് പൊളിച്ചു കൊടുക്കുന്നതെല്ലാം കൊള്ളാം, അതിനു മുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റു കിട്ടിയ തുകയും അതിനേക്കാള്‍ പണവും കൈയില്‍നിന്നു പോയേക്കാം. ആക്രിക്കടകളില്‍ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിയമം പാലിക്കാത്ത പ്രവണതക്കെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതാണ് നടപടിക്കു പിന്നില്‍. വാഹനം ആക്രിക്കാര്‍ക്കോ പൊളിക്കാനോ കൊടുക്കുന്നതിനുമുന്‍പ് വണ്ടിയുടെ ആര്‍.സി. (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അതത് ആര്‍.ടി. ഓഫീസുകളില്‍ സമര്‍പ്പിച്ച്, നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനുശേഷം മാത്രമേ വാഹനം പൊളിക്കാനും മറ്റും കൊടുക്കാവൂ എന്ന് എറണാകുളം ആര്‍.ടി.ഒ. നിര്‍ദേശിച്ചു.

കളമശ്ശേരിയില്‍ ബൈക്ക് റേസിങ് നടത്തിയ ബൈക്കിനുവേണ്ടിയും ഉടമയ്ക്കുവേണ്ടിയും കളമശ്ശേരി പോലീസുമായി ചേര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലൊരു നിയമലംഘനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ബുധനാഴ്ച കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍നടത്തിയ പരിശോധനയില്‍ നിലവിലെ വാഹനത്തിന്റെ ഉടമ ബൈക്ക് 2019-ല്‍ ആക്രിക്കാരന് വില്‍ക്കുകയും ആര്‍.സി. തന്റെ കൈവശംതന്നെ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായി.

ഇതേവാഹനത്തിന്റെ ആര്‍.സി. നമ്പര്‍ ഉപയോഗിച്ച് അപ്പാച്ചേ ബൈക്ക് റേസിങ് നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിലെ ആര്‍.സി. ഓണര്‍ ആര്‍.സി. സമര്‍പ്പിക്കാതെ വാഹനം പൊളിക്കാന്‍ വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് വാഹനം പൊളിക്കുകയോ ആക്രിക്കാര്‍ക്ക് നല്‍കുകയോ ചെയ്യുന്നതിനുമുന്‍പ് ആര്‍.സി. രേഖ സമര്‍പ്പിക്കുന്നതുള്‍പ്പെടെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകളും നടപടികളും ഭാവിയില്‍ തുടരും.


Share our post

Kerala

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Published

on

Share our post

മഞ്ചേരി : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി.

പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപയും, വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപയും,  വാഹനം നൽകിയ ആൾക്ക് 25000 രൂപയും ഫൈൻ മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

മഞ്ചേരി സ്വദേശിയായ 12 വയസ്സുകാരനാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ  പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയത്. വാങ്ങിയശേഷം ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോൾ തൃശൂർ സ്വദേശിയുടേതാണ്. അതിനാൽ ഏറെ പണിപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്.


Share our post
Continue Reading

Kerala

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Published

on

Share our post

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷ്യല്‍ ദര്‍ശനമില്ല.

ക്യൂ നില്‍ക്കുന്നവര്‍ക്കും നെയ് വിളക്ക് വഴിപാടു കാര്‍ക്കംമാത്രമായിരിക്കുംദര്‍ശനം.ക്ഷേത്രത്തിലെ വന്‍ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണംഏര്‍പ്പെടുത്തിയത്.


Share our post
Continue Reading

Kerala

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Published

on

Share our post

വടകര: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി. ആരോപണ വിധേയനായ ഖാസിമിനൊപ്പം എസ്.പി. ഓഫീസില്‍ എത്തിയാണ് ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിത്.

വിവാദ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഖാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍. ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു. അതുകൊണ്ടാണ് ഇന്ന് വീണ്ടും എസ്.പിക്ക് പരാതി നല്‍കിയത്.

ഈ കേസില്‍ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും തന്റെ ഫോണ്‍ വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.


Share our post
Continue Reading

India11 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala11 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala11 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur11 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala12 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala12 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

PERAVOOR13 hours ago

പേരാവൂരിൽ മഴക്കാല പൂർവ ശുചീകരണം

PERAVOOR13 hours ago

പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Kerala14 hours ago

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Kerala14 hours ago

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!