Connect with us

Kannur

ബസ് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Published

on

Share our post

കാടാച്ചിറ : ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആനപ്പാലത്തിന് സമീപത്തെ സുനിത്ത് കുമാർ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കീഴറയിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന നബീൽ ബസ് കാടാച്ചിറ ഭാഗത്തേക്ക് വരികയായിരുന്ന സുനിത്തിൻ്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു സുനിത്ത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും കാടാച്ചിറ എൽ.പി സ്കൂൾ 101-ാം ബൂത്തിൽ വോട്ടർമാരെ എത്തിക്കുന്നതിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു . കാടാച്ചിറ ഐൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയൻ്റെ പ്രധാന ഭാരവാഹി കൂടിയാണ്. പരേതനായ ബാലൻ്റെയും കല്ല്യാണിയുടെയും മകനാണ്.

ഭാര്യ : സരിത മക്കൾ: അന്വയ, അമൽ (കടമ്പൂർ നോർത്ത് യു.പി ) സഹോദരങ്ങൾ : സുജിത, സോന, പരേതനായ സുധീഷ് കുമാർ.


Share our post

Kannur

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : തളിപ്പറമ്പ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തളിപ്പറമ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അഞ്ചാം തരം മുതലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ എന്നിവയുണ്ടാകും. പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവൻസുകൾ, യൂണിഫോം, നെറ്റ് ഡ്രസ് തുണികൾ എന്നിവയും ലഭിക്കും. പത്താം തരം വരെ ഉള്ളവർക്കാണ് പ്രവേശനം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിലെ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം തുടങ്ങിയവ ഹാജരാക്കണം.


Share our post
Continue Reading

Kannur

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

Published

on

Share our post

കണ്ണൂർ : പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് തീവണ്ടികളുടെയും ചില ദിവസങ്ങളിലെ യാത്ര സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് തീവണ്ടികളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

22638 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മേയ് പത്ത്, 21, 24, ജൂണ്‍ നാല്, ഏഴ് തീയതികളില്‍ സാധാരണ സമയക്രമം അനുസരിച്ച് സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. പതിവ് പോലെ രാത്രി 11.45-ന് തന്നെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്ര തിരിക്കും. ഈ ദിവസങ്ങളില്‍ ഉള്ളാളിനും മംഗളൂരുവിനും ഇടയില്‍ വെസ്റ്റ്‌കോസ്റ്റിന്റെ സര്‍വീസ് റദ്ദാക്കുകയും തീവണ്ടി ഉള്ളാളില്‍ നിന്ന് പുറപ്പെടും എന്നുമാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.

16649 മംഗളൂരു സെന്‍ട്രല്‍- നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്‌സ്പ്രസ് മേയ് 11, 22, 25, ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ 5.05-ന് പരശുറാം എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്ര തിരിക്കും.


Share our post
Continue Reading

Kannur

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

Published

on

Share our post

കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാര്‍ജ് ആയി നല്‍കിയ തുകയോ തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ക്രിപ്‌റ്റോ കോയിന്‍ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യില്‍ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരന്‍ കോയിന്‍ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പര്‍ ബ്‌ളോക്ക് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒ.എല്‍എക്‌സില്‍ മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാന്‍ ഓണ്‍ലൈന്‍ ലിങ്കില്‍ കയറി പണം അഡ്വാന്‍സ് നല്‍കിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. സംഭവങ്ങളില്‍ പൊലീസ് കേസെടുത്തു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kannur3 hours ago

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Kerala4 hours ago

സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

Kannur4 hours ago

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

KOLAYAD4 hours ago

കോളയാട് പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

PERAVOOR4 hours ago

എസ്.എസ്.എൽ.സി; പേരാവൂർ മേഖലയിലും 100 ശതമാനം വിജയം

MATTANNOOR4 hours ago

മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

Kerala5 hours ago

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

THALASSERRY5 hours ago

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Kerala7 hours ago

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala8 hours ago

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!