Connect with us

Kerala

കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

Published

on

Share our post

പുതിയ പരിഷ്‌കാരവുമായി കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും.

പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ നിര്‍ദേശിച്ചു.

മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനമായി.


Share our post

Kerala

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Published

on

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും. ആദ്യദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്ന് ഹജ്ജ് സര്‍വീസുകളാണ് നടത്തുക. 21-ന് രാവിലെ എട്ടിന് രണ്ടാമത്തെ വിമാനവും വൈകീട്ട് മൂന്നിന് മൂന്നാമത്തെ വിമാനവും പുറപ്പെടും.

ജിദ്ദയിലേക്കു പുറപ്പെടുന്ന ഓരോ വിമാനത്തിലും 166 തീര്‍ഥാടകര്‍ യാത്രചെയ്യും. ജൂണ്‍ ഒമ്പതു വരെയായി 59 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടിന് നാലുവിമാനവും ഒമ്പതിന് ഒരു വിമാനവും സര്‍വീസ് നടത്തും. മറ്റു ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുണ്ടാകുക.

9794 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 10371 പേര്‍ കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്നുണ്ട്. നാലുവിമാനങ്ങള്‍ അധികസര്‍വീസ് നടത്തി മുഴുവന്‍പേരെയും ജിദ്ദയിലെത്തിക്കും. തീര്‍ഥാടകരുടെ വിശദമായ യാത്രാസമയക്രമം അടങ്ങിയ ഫ്‌ളൈറ്റ് മാനിഫെസ്റ്റ് പുറത്തിറക്കിയിട്ടില്ല.

ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ 20-ന് രാവിലെ 10നകം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം. രണ്ടാമത്തെ വിമാനത്തില്‍ പോകുന്നവര്‍ ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെസംഘം ഉച്ചയ്ക്ക് രണ്ടുമണിക്കും ഹജ്ജ് ക്യാമ്പിലെത്തണം.

കരിപ്പൂരിനു പുറമെ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍നിന്നും ഹജ്ജ് സര്‍വീസുണ്ട്.കൊച്ചിയില്‍ നിന്ന് മേയ് 26നും കരിപ്പൂരില്‍ നിന്ന് ജൂണ്‍ ഒന്നിനുമാണ് സര്‍വീസ് തുടങ്ങുന്നത്.കൊച്ചിയില്‍നിന്ന് 4228 തീര്‍ഥാടകരും കണ്ണൂരില്‍ നിന്ന് 3112 തീര്‍ഥാടകരുമാണുള്ളത്.


Share our post
Continue Reading

Kerala

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Published

on

Share our post

മലപ്പുറം: എം.എസ്‌.എസ്‌ സംസ്ഥാന നേതാവായ യുവതിയുടെ പരാതിയിൽ കണ്ണുരിലെ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്. പ്രണയാഭ്യർഥന നിരസിച്ചതിനാൽ മുഖത്ത്‌ ആസിഡ്‌ ഒഴിക്കുമെന്നും മോർഫ്‌ ചെയ്‌ത നഗ്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയുമെന്നാണ്‌ പരാതി.

യൂത്ത്‌ ലീഗ്‌ പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്‌ ജിയാസ്‌ വെള്ളൂരിനെതിരെ വേങ്ങര പൊലീസിലാണ്‌ പരാതി നൽകിയത്‌. സൗഹൃദം സ്ഥാപിച്ചശേഷം പ്രണയാഭ്യർഥന നടത്തിയെന്നും നിരസിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞവർഷം 2023 നവംബർ മുതൽ ഇതാണ്‌ സ്ഥതിയെന്നും പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ദുരുദ്ദേശത്തോടെ പിന്തുടരുക, സ്‌ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട്‌ എന്നിവ പ്രകാരം മെയ്‌ ആറിനാണ്‌ ജിയാസിനെതിരെ കേസ്‌ എടുത്തത്‌.


Share our post
Continue Reading

Kerala

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Published

on

Share our post

ചെന്നൈ: ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മാരിയപ്പന്‍ എന്നയാളുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ വീടിനുള്ളില്‍ ഇടമില്ലാത്തതിനാല്‍ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെയായപ്പോള്‍ അതിവേഗത്തില്‍ വന്ന കാര്‍ ഇവരുടെ ഇടയിലേക്കു ഇടിച്ചുകയറി.

നാലു സ്ത്രീകളുള്‍പ്പെടെ ഏഴു പേരും നിലവിളിച്ചു. ഉടന്‍ തന്നെ അവരെ ആംബുലന്‍സില്‍ റോയപ്പേട്ട സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ഏഴു പേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗിണ്ടി ട്രാഫിക് പോലീസ് വൈശാലിയെ അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വൈശാലിയെന്നും ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് തെറ്റായ റൂട്ടിലൂടെ യാത്ര ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നും പോലിസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അതിവേഗം ഉള്‍പ്പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരേ കേസെടുത്തിരിക്കുന്നത്.


Share our post
Continue Reading

Kannur22 mins ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur27 mins ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala30 mins ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kannur33 mins ago

കണ്ണൂരിൽ 19-ന് ശുചിത്വ ഹർത്താൽ

Kerala38 mins ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News44 mins ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India1 hour ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala3 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

India3 hours ago

സ്പാം കോളുകള്‍ തടയും; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

India4 hours ago

ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!